ഹരിപ്പാട് ഉപജില്ലയിലെ നടുവട്ടം വി.എച്ച്.എസ്.എസ്സിന്‍റെ ഓണ്‍ ലൈന്‍ റേഡിയോ ആയ വിദ്യാവാണിയുടെ ലൈവ് പ്രോഗ്രാം എല്ലാ ദിവസവും വൈകിട്ട് 8 മണിമുതല്‍ ലഭ്യമാണ്
Cool na? :) Now Learn How to create one by Clicking here


ബാനര്‍ പുറത്തിറങ്ങി

ഹരിപ്പാട്സബ് ജില്ലയില്‍അന്താരാഷ്ട്ര  രസതന്ത്രവര്‍ഷം-വനവര്‍ഷം-വാവലുകളുടെ വര്‍ഷം പ്രമാണിച്ച്  സയന്‍സ് ഇനിഷ്യേറ്റീവ് പുറത്തിറക്കിയ ബാനറിന് സ്കൂളുകളില്‍ നിന്ന് ആവേശകരമായ പിന്തുണ. സബ് ജില്ലയിലെ മുഴുവന്‍ യു.പി -ഹൈസ്കൂളുകളിലും അന്താരാഷ്ട്ര  രസതന്ത്രവര്‍ഷം-വനവര്‍ഷം-വാവലുകളുടെ വര്‍ഷാചരണ സന്ദേശം എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
എല്ലാ പരിസ്ഥിതി സ്നേഹികള്‍ക്കും ശാസ്ത്രജാലകത്തിന്റെ ആശംസകള്‍ !
ശാസ്ത്രജാലകം പ്രയോജനപ്പെടുത്തുക
ശാസ്ത്രാദ്ധ്യാപകരെ,
വിപുലമായ ലക്ഷ്യങ്ങളോടെ കഴിഞ്ഞ ജില്ലാതല അദ്ധ്യാപക പരിശീലനത്തോടനുബന്ധിച്ചാണ് ശാസ്ത്രജാലകം പ്രസിദ്ധപ്പെടുത്തുന്നത്.അദ്ധ്യാപകര്‍ക്ക് തങ്ങളുടെ അദ്ധ്യാപകാനുഭവങ്ങളും ക്ലാസ് മുറിയില്‍ നേരിടുന്ന പ്രശ്നങ്ങളും വ്യത്യസ്തമായ അനുഭവങ്ങളുമെല്ലാം പരസ്പരം പങ്കുവെയ്ക്കാനുള്ള പൊതുവേദിയായിട്ടാണ് സ്വപ്നം കണ്ടെതെങ്കിലും നമ്മള്‍ ഒരിടത്തുമെത്തിയില്ലെന്നതാണ് വാസ്തവം.  മിക്ക സബ് ജില്ലയില്‍ നിന്നും വാര്‍ത്തകള്‍പോലും പോസ്റ്റ് ചെയ്തിരുന്നില്ല. ചില സബ് ജില്ലകള്‍ ആദ്യഘട്ടത്തില്‍ സഹകരിച്ചുവെങ്കിലും പിന്നീട് നിസ്സഹകരണമായിരുന്നു. വിപുലമായൊരു റിസോഴ്സ് നമുക്കുണ്ട്. ശാസ്ത്രാദ്ധ്യാപകര്‍ക്ക് ആശ്രയിക്കാവുന്ന ഒരു നല്ല സുഹൃത്തായി ശാസ്ത്രജാലകത്തെ മാറ്റാന്‍ കഴിയണം. ഈ വര്‍ഷത്തെ ജില്ലാതല പരിശീലനത്തിനുമുന്നോടിയായി ഘടനാപരമായ മാറ്റം ശാസ്ത്രജാലകത്തിന് വരുത്തിയിട്ടുണ്ട്.കൂടുതല്‍ പേജുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇത് പരമാവധി പ്രയോജനപ്പെടുത്താന്‍ എല്ലാ അദ്ധ്യാപകസുഹൃത്തുക്കളും ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.-ശാസ്ത്രജാലകം പ്രവര്‍ത്തകര്‍