ഹരിപ്പാട് ഉപജില്ലയിലെ നടുവട്ടം വി.എച്ച്.എസ്.എസ്സിന്‍റെ ഓണ്‍ ലൈന്‍ റേഡിയോ ആയ വിദ്യാവാണിയുടെ ലൈവ് പ്രോഗ്രാം എല്ലാ ദിവസവും വൈകിട്ട് 8 മണിമുതല്‍ ലഭ്യമാണ്
Cool na? :) Now Learn How to create one by Clicking here


News


ഹരിപ്പാട് സബ് ജില്ലയിലെ എല്ലാ യു.പി.സ്കൂളുകള്‍ക്കും സയന്‍സ് വെബ് സൈറ്റ്


ഹരിപ്പാട് - ഹരിപ്പാട് സബ് ജില്ലയിലെ മുഴുവന്‍ സ്കൂളുകള്‍ക്കും സയന്‍സ് വെബ്സൈറ്റ് ആരംഭിക്കുമെന്ന്  സയന്സ് ഇനിഷ്യേറ്റീവ്  ഹരിപ്പാട്ട് അറിയിച്ചു.വെബ് സൈറ്റ് തയ്യാറാക്കുന്നതിനുള്ള സൗജന്യ പരിശീലനം സബ് ജില്ലയിലെ ശാസ്ത്രാദ്ധ്യാപകര്‍ക്ക് സയന്‍സ് ഇനിഷ്യേറ്റീവിന്റെ ആഭിമുഖ്യത്തില്‍  നല്‍കും.സയന്‍സ് ഇനിഷ്യേറ്റീവിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനവര്‍ഷം -പരിസ്ഥിതി ദിനക്വിസ് മത്സരങ്ങള്‍ ജൂണ്‍ 8 ന് സബ് ജില്ലയിലെ സ്കൂളുകളില്‍ നടക്കും. അന്താരാഷ്ട്ര രസതന്ത്ര വര്‍ഷം,വനവര്‍ഷം,വവ്വാല്‍ വര്‍ഷം എന്നിവ ആചരിക്കുന്നതിന്റെ ഭാഗമായുള്ള സയന്‍സ് ഇനിഷ്യേറ്റീവിന്റെ ബാനറുകള്‍ സ്കൂളുകളില്‍ പ്രദര്‍ശിപ്പിക്കും. ബാനറുകള്‍ വിതരണത്തിന് തയ്യാറായതായി ഭാരവാഹികള്‍ അറിയിച്ചു


അന്താരാഷ്ട്ര രസതന്ത്രവര്‍ഷം ഹരിപ്പാട് സബ് ജില്ലയില്‍ വിപുലമായ പരിപാടികള്‍
രിപ്പാട് -അന്താരാഷ്ട്ര രസതന്ത്രവര്‍ഷത്തോടനുബന്ധിച്ച്  സബ് ജില്ലാതല ശാസ്ത്രാദ്ധ്യാപകരുടെ കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവിന്റെ ആഭിമുഖ്യത്തില്‍ സബ് ജില്ലയിലെ മുഴുവന്‍സ്കൂളുകളിലും രസതന്ത്രവര്‍ഷം വിപുലമായ പരിപാടികളോ ആചരിക്കും. ശാസ്ത്രക്വിസ്,രസതന്ത്ര പരീക്ഷണങ്ങളെ പരിചയപ്പെടുത്തല്‍ ,എല്ലാ യു.പി.സ്കൂളുകള്‍ക്കും സ്വന്തമായൊരുസയന്‍സ് വെബ്സൈറ്റ്, ശാസ്ത്രവിഷയങ്ങള്‍ പഠിപ്പിക്കാന്‍ അദ്ധ്യാപകര്‍ക്ക് ഐ.സി.ടി സാദ്ധ്യത പ്രയോജനപ്പെടുത്താനുള്ള പ്രായോഗിക പരിശീലനം ,പഠനയാത്ര തുടങ്ങി നിരവധി പരിപാടികള്‍ ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കും. ഹരിപ്പാട് സബ് ജില്ലയിലെ ശാസ്ത്രാദ്ധ്യാപകരുടെ ബ്ലോഗ് -സയന്‍ഷ്യയുടെ പ്രവര്‍ത്തനം വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

കുട്ടികളുടെ നെല്‍പ്പാടം

പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൃഷിയുടെ പ്രാധാന്യം മനസിലാക്കുന്നതിനും കൃഷിയുടെ വിവിധ ഘട്ടങ്ങള്‍ നേരിട്ടു കണ്ടു മനസിലാക്കുന്നതിനും വേണ്ടിസ്കൂള്‍ വളപ്പില്‍ കുട്ടികള്‍ തയാറാക്കിയ കരനെല്‍ക്കൃഷി.

അധ്വാനത്തിന്റെ മഹത്വം 


ഗവണ്‍മെന്റ് എല്‍ പി എസ് തെക്കേകര , മാവേലികര സബ് ജില്ലപഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായ കുട്ടികളുടെ കൃഷിത്തോട്ടം.
ഹിരോഷിമാദിനം -യുദ്ധവിരുദ്ധ ഫോട്ടോപ്രദര്‍ശനം

നടുവട്ടം- ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് പള്ളിപ്പാട് നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ യുദ്ധവിരുദ്ധ ഫോട്ടോ പ്രദര്‍ശനം നടത്തി. യുദ്ധത്തിന്റെ ഭീകരതവ്യക്തമാക്കുന്ന ഫോട്ടോപ്രദര്‍ശനത്തില്‍ ഹിരോഷിമയില്‍ അമേരിക്ക ആറ്റം ബോംബ് പ്രയോഗിച്ചതുമുതല്‍ അഫ്ഗാന്‍ യുദ്ധത്തിലെ ഭീകരതവരെ വ്യക്തമാക്കുന്ന ചിത്രങ്ങളായിരുന്നു പ്രദര്‍ശിപ്പിച്ചത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെ അനാവരണം ചെയ്യുന്ന നിരവധി ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. പ്രദര്‍ശനത്തോടനുബന്ധിച്ച് കുട്ടികളുടെ സഡാക്കോ കൊക്കുകളുടെ നിര്‍മ്മാണവും നടന്നു. പ്രദര്‍നത്തിന്റെ ഉദ്ഘാടനം നടുവട്ടം വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ രാധികടീച്ചര്‍ നിര്‍വ്വഹിച്ചു. നടുവട്ടം വി.എച്ച്.എസ്.എസ്സിലെ അദ്ധ്യാപകനായ സി.ജി .സന്തോഷ് ശേഖരിച്ച ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്ഹിരോഷിമാദിനം -യുദ്ധവിരുദ്ധ ഫോട്ടോപ്രദര്‍ശനം

നടുവട്ടം- ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് പള്ളിപ്പാട് നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ യുദ്ധവിരുദ്ധ ഫോട്ടോ പ്രദര്‍ശനം നടത്തി. യുദ്ധത്തിന്റെ ഭീകരതവ്യക്തമാക്കുന്ന ഫോട്ടോപ്രദര്‍ശനത്തില്‍ ഹിരോഷിമയില്‍ അമേരിക്ക ആറ്റം ബോംബ് പ്രയോഗിച്ചതുമുതല്‍ അഫ്ഗാന്‍ യുദ്ധത്തിലെ ഭീകരതവരെ വ്യക്തമാക്കുന്ന ചിത്രങ്ങളായിരുന്നു പ്രദര്‍ശിപ്പിച്ചത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെ അനാവരണം ചെയ്യുന്ന നിരവധി ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. പ്രദര്‍ശനത്തോടനുബന്ധിച്ച് കുട്ടികളുടെ സഡാക്കോ കൊക്കുകളുടെ നിര്‍മ്മാണവും നടന്നു. പ്രദര്‍നത്തിന്റെ ഉദ്ഘാടനം നടുവട്ടം വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ രാധികടീച്ചര്‍ നിര്‍വ്വഹിച്ചു. നടുവട്ടം വി.എച്ച്.എസ്.എസ്സിലെ അദ്ധ്യാപകനായ സി.ജി .സന്തോഷ് ശേഖരിച്ച ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്

ഹരിപ്പാട് സബ് ജില്ലയില്‍ ശാസ്ത്രാദ്ധ്യാപകരുടെ കൂട്ടായ്മ
ഹരിപ്പാട് - പൊതുവിദ്യാലയങ്ങളിലെ ശാസ്ത്രവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി സബ് ജില്ലാതലത്തില്‍ അദ്ധ്യാപകര്‍ ഒത്തുചേരുന്നു. പത്തോളം അദ്ധ്യാപകരാണ് ഈ കൂട്ടായ്മയില്‍ പങ്കാളികളായിട്ടുള്ളത്. ഇവരില്‍ 5 പേര്‍ അദ്ധ്യാപികമാരാണ്. സബ് ജില്ലയിലെ യു.പി വിഭാഗം ശാസ്ത്രാദ്ധ്യാപകര്‍ ഈ കൂട്ടായ്മയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. 5,6,7 ക്ലാസ്സുകളിലെ ശാസ്ത്ര പുസ്തകങ്ങളിലെ ഐ.ടി സാദ്ധ്യതകള്‍ കണ്ടെത്തുകയും അവവിവിധ സ്രോതസ്സുകളില്‍ നിന്നും ശേഖരിക്കുകയും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുക, പഠനാവശ്യങ്ങള്‍ക്കായി വീഡിയോകള്‍ നിര്‍മ്മിക്കുക, ഇങ്ങനെ നിര്‍മ്മിക്കുന്ന വീഡിയോ സി.ഡികള്‍ സബ് ജില്ലയിലെ പൊതുവിദ്യാലയങ്ങള്‍ക്ക് സൗജന്യമായി കോപ്പിയെടുത്തു നല്‍കുക ഇവയൊക്കെയാണ് കൂട്ടായ്മയുടെ പൊതുലക്ഷ്യങ്ങള്‍ .ഇപ്പോള്‍ തന്നെ ഹരിപ്പാട് സബ് ജില്ലയില്‍ ടി- ഫിറ്റ് (Teachers Forum for Independent Thinking -T- FIT) എന്നൊരു കൂട്ടായ്മ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട അദ്ധ്യാപകരാണ് ഈ കൂട്ടായ്മയിലെ പങ്കാളികള്‍.



മനുഷ്യശരീരത്തിനായി ഒരു 'ഗൂഗിള്‍ എര്‍ത്ത് '

ലോകത്തെ നെറ്റില്‍ പുനരവതരിപ്പിച്ച ഗൂഗിള്‍ മനുഷ്യശരീരത്തിലൂടെയുള്ള പര്യടനമെന്ന പുത്തന്‍ ആശയവുമായി രംഗത്തെത്തിയത് ഈയിടെയാണ്. മനുഷ്യന്റെ അവയവങ്ങളും നാഡികളും പേശികളും എല്ലാം ത്രീഡി രൂപത്തിലവതരിപ്പിക്കുന്ന സംവിധാനമാണ് 'ഗൂഗിള്‍ ബോഡി ബ്രൗസര്‍'. ഗൂഗിള്‍ മാപ്‌സ് പോലെ പ്രത്യേകം സോഫ്ട്‌വേറിന്റെ പിന്തുണയില്ലാതെ മനുഷ്യ ശരീരത്തിന്റെ ത്രീഡി രൂപം നമുക്കാവശ്യമുള്ളപോലെ പരിശോധിക്കാന്‍ ഇത് അവസരമൊരുക്കുന്നു.

സ്ത്രീയുടേയും പുരുഷന്റേയും പ്രത്യേകം ത്രീഡി രൂപങ്ങളില്‍ പേശികളും നാഡികളും തൊലിയും അവയവങ്ങളും അവയുടെ സ്ഥാനങ്ങളും ഘടനയുമൊക്കെ നമുക്ക് 'തുറന്ന്' പരിശോധിക്കാം.

ഗൂഗിള്‍ ബോഡി ബ്രൗസര്‍ ലഭിക്കാന്‍ WebGL സംവിധാനമുള്ള ഇന്റര്‍നെറ്റ് ബ്രൗസറുകളിലേതെങ്കിലും വേണം. നിലവില്‍ ഗൂഗിള്‍ ക്രോം 9 ബീറ്റ, ഫയര്‍ഫോക്‌സ് 4 ബീറ്റ തുടങ്ങിയ ബ്രൗസറുകളില്‍ ഇത് ലഭ്യ
മാണ്.

വെര്‍ച്വല്‍ ലോകത്തിലെ ഗൂഗിളിന്റെ ഇതര സോഫ്ട്‌വേറുകള്‍ പോലെ ലളിതമായ നാവിഗേഷന്‍ സംവിധാനമായതുകൊണ്ടുതന്നെ മനുഷ്യശരീരത്തിനുവേണ്ടിയുള്ള 'ഗൂഗിള്‍ എര്‍ത്ത്' എന്നാണ് ആരാധകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

കടപ്പാട് -മാതൃഭൂമി ദിനപത്രം 




pimp your myspace at Gickr.com